Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Law Is Favorable

Kottayam

നി​യ​മം അ​നു​കൂ​ല​മാ​യി: ച​ന്ദ​ന​കൃ​ഷി​യി​ലേ​ക്ക് ക​ര്‍​ഷ​ക​ര്‍

കോ​​ട്ട​​യം: സ്വ​​കാ​​ര്യ​​ഭൂ​​മി​​യി​​ലെ ച​​ന്ദ​​ന​​മ​​രം വ​​നം​​വ​​കു​​പ്പു മു​​ഖേ​​ന മു​​റി​​ച്ചു വി​​ല്‍​പ​​ന ന​​ട​​ത്താ​​ന്‍ അ​​നു​​വ​​ദി​​ച്ച വ​​ന (ഭേ​​ദ​​ഗ​​തി) ബി​​ല്‍ നി​​യ​​മ​​മാ​​യ​​തോ​​ടെ ച​​ന്ദ​​ന​​മ​​രം കൃ​​ഷി​​യി​​ലേ​​ക്ക് കൂ​​ടു​​ത​​ല്‍പ്പേ​​ര്‍ ക​​ട​​ന്നു​​വ​​രു​​ന്നു.

പ്ര​​തി​​മാ​​സം 2000ല്‍ ​​അ​​ധി​​കം തൈ​​ക​​ളാ​​ണ് മ​​റ​​യൂ​​ര്‍ നാ​​ച്ചി​​വ​​യ​​ല്‍ ഫോ​​റ​​സ്റ്റ് സ്റ്റേ​​ഷ​​നി​​ല്‍​നി​​ന്നു വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്. 2025ലെ ​​കേ​​ര​​ള വ​​ന (ഭേ​​ദ​​ഗ​​തി) ബി​​ല്‍ ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി ഒ​​മ്പ​​തി​​നാ​​ണ് നി​​യ​​മ​​മാ​​യ​​ത്. ച​​ന്ദ​​ന വി​​ത്തു​​ക്ക​​ള്‍ മ​​റ​​യൂ​​ര്‍ ച​​ന്ദ​​ന ഡി​​വി​​ഷ​​നി​​ലെ വ​​നം​​വി​​ക​​സ​​ന ഏ​​ജ​​ന്‍​സി​​യും ച​​ന്ദ​​ന​​ത്തൈ​​ക​​ള്‍ മ​​റ​​യൂ​​ര്‍ നാ​​ച്ചി​​വ​​യ​​ല്‍ ഫോ​​റ​​സ്റ്റ് സ്റ്റേ​​ഷ​​ന്‍ വ​​ഴി​​യു​​മാ​​ണു വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്. അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ എ​​ല്ലാ ദി​​വ​​സ​​ങ്ങ​​ളി​​ലും ച​​ന്ദ​​ന​​ത്തൈ വി​​ല്‍​പ​​ന​​യു​​ണ്ട്. ച​​ന്ദ​​ന തൈ ​​ഏ​​ഴ് വ​​ര്‍​ഷ​​മാ​​യും വി​​ത്ത് 10 വ​​ര്‍​ഷ​​മാ​​യും വി​​ത​​ര​​ണം ചെ​​യ്യു​​ന്നു​​ണ്ട്.

രാ​​ജ്യ​​ത്ത് കേ​​ര​​ളം, ക​​ര്‍​ണാ​​ട​​കം, ത​​മി​​ഴ്നാ​​ട്, ആ​​ന്ധ്ര എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ സ്വാ​​ഭാ​​വി​​ക​​മാ​​യ ച​​ന്ദ​​ന​​ക്കാ​​ടു​​ക​​ളു​​ണ്ട്. സം​​സ്ഥാ​​ന​​ത്ത് ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ മ​​ഴ​​നി​​ഴ​​ല്‍ പ്ര​​ദേ​​ശ​​മാ​​യ മ​​റ​​യൂ​​രി​​ല്‍ 63 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​ര്‍ സ്ഥ​​ല​​ത്ത് ച​​ന്ദ​​ന​​മ​​ര​​ങ്ങ​​ള്‍ സ്വാ​​ഭാ​​വി​​ക ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യി​​ല്‍ വ​​ള​​രു​​ന്നു​​ണ്ട്.

ച​​ന്ദ​​ന​​മ​​രം വ​​ള​​ര്‍​ത്താ​​നും സം​​ര​​ക്ഷി​​ക്കാ​​നും എ​​ല്ലാ​​വ​​ര്‍​ക്കും പൂ​​ര്‍​ണ അ​​ധി​​കാ​​രം ഉ​​ണ്ടെ​​ങ്കി​​ലും ച​​ന്ദ​​ന​​മ​​രം മു​​റി​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​രി​​ന്‍റെ അ​​നു​​മ​​തി വേ​​ണം. അ​​ത​​ത് സ്ഥ​​ല​​ത്തെ ഡി​​എ​​ഫ്ഒ​​ക്ക് അ​​പേ​​ക്ഷ ന​​ല്‍​കി​​യാ​​ല്‍ വ​​നം​​വ​​കു​​പ്പ് മ​​രം മു​​റി​​ക്കു​​ക​​യും പ​​ണം ഉ​​ട​​മ​​സ്ഥ​​ന് ന​​ല്‍​കു​​ക​​യും ചെ​​യ്യും. മ​​രം വീ​​ടി​​നോ മ​​നു​​ഷ്യ​​ര്‍​ക്കോ ഭീ​​ഷ​​ണി​​യാ​​ണെ​​ങ്കി​​ലോ ച​​രി​​ഞ്ഞു​വീ​​ണു കി​​ട​​ക്കു​​ക​​യാ​​ണെ​​ങ്കി​​ലോ വീ​​ടി​​ന്‍റെ പു​​ന​​ര്‍​നി​​ര്‍​മാ​​ണ​​ത്തി​​നോ മ​​തി​​ല്‍ കെ​​ട്ടാ​​നോ തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ള്‍​ക്കോ മ​​രം​​മു​​റി​​ക്കാം.

മ​​ര​​ത്തി​​ന്‍റെ വേ​​ര​​ട​​ക്കം എ​​ടു​​ത്ത് മ​​ഹ​​സ​​ര്‍ ത​​യാ​​റാ​​ക്കി​​യ​​തി​​നു​​ശേ​​ഷം സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ഏ​​തു ഭാ​​ഗ​​ത്തു​​നി​​ന്നാ​​യാ​​ലും മ​​റ​​യൂ​​ര്‍ ച​​ന്ദ​​ന ഡി​​പ്പോ​​യി​​ലേ​​ക്കു കൊ​​ണ്ടു​​വ​​രും. വൃ​​ത്തി​​യാ​​ക്കി​​യ മ​​ര​​ത്തി​ന്‍റെ തൂ​​ക്കം നോ​​ക്കു​​ന്ന​​ത് കി​​ലോ​​ഗ്രാ​​മി​​ലാ​​ണ്. ച​​ന്ദ​​ന​​ത്തി​​ന്‍റെ കാ​​ത​​ലി​​ല്‍​നി​​ന്നാ​​ണ് സാ​​ന്‍​ഡ​​ല്‍​വു​​ഡ് ഓ​​യി​​ല്‍ എ​​ടു​​ക്കു​​ന്ന​​ത്. കാ​​ത​​ലി​​നു മാ​​ത്ര​​മ​​ല്ല, വെ​​ള്ള​​യ്ക്കും വി​​ല ല​​ഭി​​ക്കും. വെ​​ള്ള​യ്​​ക്ക് കി​​ലോ​ഗ്രാ​മി​ന് 1500 രൂ​​പ​​യാ​​ണു വി​​ല.

പെ​​ര്‍​ഫ്യൂ​​മു​​ക​​ളും സോ​​പ്പു​​ക​​ളും നി​​ര്‍​മി​​ക്കാ​​നും ക്ഷേ​​ത്ര​​ത്തി​​ലെ ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കും ആ​​യു​​ര്‍​വേ​​ദ മ​​രു​​ന്നു​​ക​​ള്‍​ക്കും ചെ​​റി​​യ തോ​​തി​​ല്‍ ഹാ​​ന്‍​ഡി​​ക്രാ​​ഫ്റ്റ് നി​​ര്‍​മാ​​ണ​​ത്തി​​നു​​മാ​​ണ് ച​​ന്ദ​​നം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

അ​​ര്‍​ധ​​പ​​രാ​​ദ സ​​സ്യം

ച​​ന്ദ​​നം അ​​ര്‍​ധ​​പ​​രാ​​ദ സ​​സ്യ​​മാ​​ണ്. തൈ​​ക​​ള്‍ ന​​ടു​​മ്പോ​​ള്‍ മ​​റ്റ് ചെ​​ടി​​ക​​ള്‍ കൂ​​ടി ഒ​​പ്പം ന​​ട​​ണം. മ​​റ്റ് സ​​സ്യ​​ങ്ങ​​ളു​​ടെ വേ​​രു​​ക​​ളി​​ല്‍​നി​​ന്ന് പോ​​ഷ​​ക​​ങ്ങ​ൾ വ​​ലി​ച്ചെ​​ടു​​ത്താ​​ണ് ഇ​വ വ​​ള​​രു​​ന്ന​​ത്. ഉ​​ഷ്ണ​​മേ​​ഖ​​ലാ, ഉ​​പ ഉ​​ഷ്ണ​​മേ​​ഖ​​ലാ കാ​​ലാ​​വ​​സ്ഥ​​യാ​​ണ് ച​​ന്ദ​​ന​​മ​​ര​​ങ്ങ​​ള്‍​ക്ക് ന​​ല്ല​​ത്. പ്ര​​ത്യേ​​കി​​ച്ച് മ​​ഗ്‌​​നീ​​ഷ്യം, ഫോ​​സ്ഫ​​റ​​സ് പോ​​ലു​​ള്ള മൂ​​ല​​ക​​ങ്ങ​​ള്‍. 12 ഡി​​ഗ്രി സെ​​ല്‍​ഷ​സ് മു​​ത​​ല്‍ 35 ഡി​​ഗ്രി സെ​​ല്‍​ഷ​​സ് വ​​രെ താ​​പ​​നി​​ല​​യു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ള്‍ അ​​നു​​യോ​​ജ്യം.

ന​​ല്ല നീ​​ര്‍​വാ​​ര്‍​ച്ച​​യു​​ള്ള മ​​ണ​​ല്‍ ക​​ല​​ര്‍​ന്ന പ​​ശി​​മ​​രാ​​ശി മ​​ണ്ണാ​​ണ് ന​​ല്ല​​ത്. മ​​ണ്ണി​​ന്‍റെ പി​​എ​​ച്ച് മൂ​​ല്യം 6.0 മു​​ത​​ല്‍ 7.5 വ​​രെ ആ​​യി​​രി​​ക്ക​​ണം. ദി​​വ​​സ​​വും കു​​റ​​ഞ്ഞ​​ത് ആ​​റു മു​​ത​​ല്‍ എ​​ട്ടു മ​​ണി​​ക്കൂ​​ര്‍ വ​​രെ നേ​​രി​​ട്ട് സൂ​​ര്യ​​പ്ര​​കാ​​ശം ല​​ഭി​​ക്ക​​ണം. വേ​​രൂ​​ന്നു​​ന്ന​​തു​​വ​​രെ ഇ​​ളം മ​​ര​​ങ്ങ​​ള്‍​ക്കു പ​​തി​​വാ​​യി ന​​ന ആ​​വ​​ശ്യ​​മാ​​ണ്.

ന​​ടീ​​ല്‍

ച​​ന്ദ​​ന​​മ​​രം ന​​ടാ​​ന്‍ ഒ​​ന്ന് മു​​ത​​ല്‍ അ​​ഞ്ച് അ​​ടി​​വ​​രെ ആ​​ഴ​​വും വീ​​തി​​യു​​മു​​ള്ള കു​​ഴി എ​​ടു​​ക്ക​​ണം. ഇ​​തി​​ല്‍ ചാ​​ണ​​പ്പൊ​​ടി​​യോ കം​​പോ​​സ്റ്റോ ജൈ​​വ​​വ​​ള​​മോ ചേ​​ര്‍​ത്ത് മി​​ശ്രി​​തം ത​​യാ​​റാ​​ക്ക​​ണം. 7-8 മാ​​സം പ്രാ​​യ​​മു​​ള്ള ഒ​​ര​​ടി​​യെ​​ങ്കി​​ലും പൊ​​ക്ക​​മു​​ള്ള തൈ​​ക​​ള്‍ ന​​ടാം. 10 മു​​ത​​ല്‍ 12 അ​​ടി​​വ​​രെ അ​​ക​​ല​​ത്തി​​ല്‍ വേ​​ണം ന​​ടാ​​ന്‍. ഒ​​രേ​​ക്ക​​റി​​ല്‍ ഏ​​ക​​ദേ​​ശം 400 മു​​ത​​ല്‍ 500 വ​​രെ ച​​ന്ദ​​ന​​മ​​ര​​ങ്ങ​​ള്‍ ന​​ടാം. ചീ​​ര, പ​​യ​​ര്‍ വ​​ര്‍​ഗ​​ങ്ങ​​ള്‍, നെ​​ല്ലി, വേ​​പ്പ് എ​​ന്നി​​വ ഒ​​പ്പം ന​​ട​​ണം. ശീ​​മ​​ക്കൊ​​ന്ന, തു​​വ​​ര​​പ്പ​​യ​​ര്‍ എ​​ന്നി​​വ ഇ​​ട​​വി​​ള​​യാ​​യി കൃ​​ഷി ചെ​​യ്യു​​ന്ന​​തും ന​​ല്ല​​താ​​ണ്. ഈ​​ര്‍​പ്പം നി​​ല​​നി​​ര്‍​ത്താ​​ന്‍ മ​​ര​​ങ്ങ​​ളു​​ടെ ചു​​വ​​ട്ടി​​ല്‍ പു​​ത​​യി​​ട​​ണം.

വ​​ള​​ർ​​ച്ച സാ​വ​​ധാ​​നം

ആ​​ദ്യ 7-8 വ​​ര്‍​ഷം വ​​രെ സാ​​വ​​ധാ​​ന​​മാ​​ണ് ച​​ന്ദ​​ന​​മ​​ര​​ങ്ങ​​ളു​​ടെ വ​​ള​​ര്‍​ച്ച. പൂ​​ര്‍​ണ​​വ​​ള​​ര്‍​ച്ച​​യെ​​ത്ത​​ണ​​മെ​​ങ്കി​​ല്‍ 15-30 വ​​ര്‍​ഷം വ​​രെ​​യെ​​ടു​​ക്കും. അ​​നു​​യോ​​ജ്യ​​മാ​​യ കാ​​ലാ​​വ​​സ്ഥ​​യി​​ല്‍ 10 വ​​ര്‍​ഷ​​മാ​​കു​​മ്പോ​​ഴേ​​ക്കും കാ​​ത​​ല്‍ രൂ​​പ​​പ്പെ​​ട്ടു തു​​ട​​ങ്ങും. 50 സെ​ന്‍റി​മീ​​റ്റ​​ര്‍ ചു​​റ്റ​​ള​​വു​​ള്ള മ​​ര​​മാ​​ണു പൂ​​ര്‍​ണ​​വ​​ള​​ര്‍​ച്ച​​യെ​​ത്തി​​യ​​താ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. സ്വാ​​ഭാ​​വി​​ക പ​​രി​​സ്ഥി​​തി​​യി​​ല്‍ തൊ​​ട്ടാ​​വാ​​ടി പോ​​ലെ​​യു​​ള്ള ക​​ള​​ക​​ള്‍ ഇ​​ത്ത​​ര​​ത്തി​​ല്‍ ച​​ന്ദ​​ന​​ത്തി​​ന് സ​​ഹാ​​യ​​ക​​മാ​​കും. തു​​ട​​ക്ക​​ത്തി​​ല്‍ മി​​ത​​മാ​​യ ക​​ള​​ക​​ളേ പാ​​ടു​​ള്ളൂ. 7-8 കൊ​​ല്ല​​ത്തെ മി​​ത​​മാ​​യ വ​​ള​​ര്‍​ച്ച​​ക്കു​​ശേ​​ഷം പി​​ന്നീ​​ട് വ​​ര്‍​ഷ​​ത്തി​​ല്‍ ഒ​​രു കി​​ലോ എ​​ന്ന തോ​​തി​​ല്‍ മ​​രം വ​​ള​​രും.

ഉ​​യ​​ര്‍​ന്ന വി​​ല

ച​​ന്ദ​​ന​​ത്തി​​ല്‍ 16 വി​​ഭാ​​ഗ​​ങ്ങ​​ളു​​ണ്ട്. ഓ​​രോ​​ന്നി​​നും ഓ​​രോ വി​​ല​​യാ​​ണ്. മു​​പ്പ​​തോ​​ളം ച​​ന്ദ​​ന ഇ​​ന​​മു​​ണ്ടെ​​ങ്കി​​ലും സ​​ന്‍റാ​​ലം ആ​​ല്‍​ബം ആ​​ണ് കേ​​ര​​ള​​ത്തി​​ലെ മി​​ക​​ച്ച ച​​ന്ദ​​ന​​മ​​രം. 15 വ​​ര്‍​ഷം വ​​ള​​ര്‍​ച്ച​​യു​​ള്ള ച​​ന്ദ​​ന​​ത്തി​​ന്‍റെ കാ​​ത​​ലു​​ള്ള ത​​ടി​​ക്കും വേ​​രി​​നു​​മാ​​യി ചു​​രു​​ങ്ങി​​യ​​ത് 20 കി​​ലോ തൂ​​ക്കം വ​​രും.

ബാ​​ക്കി​​യു​​ള്ള വെ​​ള്ള, തോ​​ല്‍, ശി​​ഖ​​ര​​ങ്ങ​​ള്‍ എ​​ന്നി​​വ​​യ്ക്കും വി​​ല​​യു​​ണ്ട്. ഒ​​ന്നാം ക്ലാ​​സ് ഗു​​ണ​​നി​​ല​​വാ​​ര​​മു​​ള്ള ച​​ന്ദ​​ന​​ത്തി​​ന്‍റെ കാ​​ത​​ലും വേ​​രും സ്വാ​​ഭാ​​വി​​ക​​മാ​​യി ഉ​​ണ​​ങ്ങാ​​ന്‍ അ​​നു​​വ​​ദി​​ക്കും. ആ​റ്മാ​​സം വ​​രെ ഇ​​തി​​നു വേ​​ണ്ടി​​വ​​രും. ഇ​​ത്ത​​ര​​ത്തി​​ല്‍ ത​​യാ​​റാ​​ക്കി​​യ ച​​ന്ദ​​ന​​മ​​രം ലേ​​ല​​ത്തി​​ല്‍ വി​​ല്‍​ക്കു​​മ്പോ​ൾ കി​​ലോ​​ഗ്രാ​​മി​​ന് 16,000 മു​​ത​​ല്‍ 20,000 രൂ​​പ വ​​രെ ല​​ഭി​​ക്കു​​ന്നു​​ണ്ട്. ഇ​​ങ്ങ​​നെ ക​​ണ​​ക്കു കൂ​​ട്ടി​​യാ​​ല്‍ ഒ​​രു മ​​ര​​ത്തി​​ന് ഏ​​ക​​ദേ​​ശം മൂ​​ന്ന് ല​​ക്ഷ​​മോ അ​​തി​​ല​​ധി​​ക​​മോ ല​​ഭി​​ക്കും, അ​​താ​​യ​​ത് 30 മ​​രം ന​​ടാ​​നാ​​യാ​​ല്‍ 15 വ​​ര്‍​ഷം ക​​ഴി​​ഞ്ഞാ​​ല്‍ ഒ​​രു കോ​​ടി രൂ​​പ വ​​രെ വ​​രു​​മാ​​നം ല​​ഭി​​ക്കും. ച​​ന്ദ​​ന​​ത്തി​​ന്‍റെ വേ​​ര്, തോ​​ലി എ​​ന്നി​​ങ്ങ​​നെ ഇ​​ല​​ക​​ളൊ​​ഴി​​ച്ചു​​ള്ള ഭാ​​ഗ​​ങ്ങ​​ളെ​​ല്ലാം ഉ​​പ​​യോ​​ഗ​യോ​​ഗ്യ​​മാ​​ണ്. ച​​ന്ദ​​ന​​ത്തി​​ന്‍റെ തൊ​​ലി​​ക്ക് കി​​ലോ​​ക്ക് 200 രൂ​​പ​​യാ​​ണു വി​​ല.

തൈ​​ക​​ളും വി​​ത്തു​​ക​​ളും

ഇ​​ടു​​ക്കി മ​​റ​​യൂ​​രി​​ലെ വ​​നം​​വ​​കു​​പ്പി​​ന്‍റെ ച​​ന്ദ​​ന ഡി​​വി​​ഷ​​നി​​ലാ​​ണ് ച​​ന്ദ​​ന​​ത്തൈ​​ക​​ളു​​ടെ​​യും വി​​ത്തു​​ക​​ളു​​ടെ​​യും വി​​ല്‍​പ​​ന. ആ​​റ് മു​​ത​​ല്‍ എ​​ട്ട് മാ​​സം വ​​രെ പ്രാ​​യ​​മു​​ള്ള ഒ​​രു ച​​ന്ദ​​ന​​ത്തൈ​​യ്ക്ക് 75 രൂ​​പ​​യാ​​ണു വി​​ല. ഒ​​രു കി​​ലോ ച​​ന്ദ​​ന​​വി​​ത്തി​​ന് 2000 രൂ​​പ​​യും. ച​​ന്ദ​​ന വി​​ത്തി​​നാ​​യി മ​​റ​​യൂ​​ര്‍ ച​​ന്ദ​​ന ഡി​​വി​​ഷ​​നി​​ലെ വ​​നം വി​​ക​​സ​​ന ഏ​​ജ​​ന്‍​സി​​യു​​മാ​​യും ച​​ന്ദ​​ന​​ത്തൈ​​ക​​ള്‍​ക്കാ​​യി മ​​റ​​യൂ​​ര്‍ നാ​​ച്ചി​​വ​​യ​​ല്‍ ഫോ​​റ​​സ്റ്റ് സ്റ്റേ​​ഷ​​നു​​മാ​​യും ബ​​ന്ധ​​പ്പെ​​ട​​ണം. അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ എ​​ല്ലാ ദി​​വ​​സ​​ങ്ങ​​ളി​​ലും ച​​ന്ദ​​ന​​ത്തൈ വി​​ൽ​പ്പ​​ന​​യു​​ണ്ട്. 9447227404, 9495512950, 04865 252988. സ്വ​​കാ​​ര്യ ന​​ഴ്‌​​സ​​റി​​ക​​ളി​​ലും ഇ​​പ്പോ​​ള്‍ ച​​ന്ദ​​ന​​ത്തൈ​​ക​​ളു​​ടെ വി​​ല്‍​പ്പ​ന​​യു​​ണ്ട്.

Latest News

Corehub Up